rali

അഗളി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് അഗളി ഗവ. ഹൈസ്കൂളിലെ എസ്.പി.സി, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്, അട്ടപ്പാടി ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് എന്നിവ സംയുക്തമായി ലഹരി വിരുദ്ധ സന്ദേശ റാലിയും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. അഗളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ജയിംസ് അദ്ധ്യക്ഷത വഹിച്ചു. അഗളി കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. ജോജോ ജോൺ ലഹരി വിരുദ്ധ സന്ദേശം നൽകി. അദ്ധ്യാപിക നിഷ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷാജു, സൂസമ്മ, വാർഡ് മെമ്പർ കണ്ണമ്മ, രാമൻകുട്ടി,ജംഷാദ്, ആര്യപ്രഭ, മീനാക്ഷി എന്നിവർ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്, ഗോത്രകലാരൂപങ്ങളായ കുമ്മി, തുടുമ എന്നിവയുടെ സംഗീതനൃത്ത പരിപാടിയും അരങ്ങേറി. ലഹരി വിരുദ്ധ പ്രതിജ്ഞ പ്രിവന്റീവ് ഓഫീസർ എസ്.രവികുമാർ ചൊല്ലി കൊടുത്തു. സിവിൽ എക്‌സൈസ് ഓഫീസർമാരായ മുഹമ്മദ് റിയാസ്, എ.കെ.ലക്ഷ്മണൻ, രംഗൻ, പ്രമോദ്, വനിത സിവിൽ എക്‌സൈസ് ഓഫീസർമാരായ രഞ്ജു, ആതിര എന്നിവർ നേതൃത്വം നൽകി.