photo

ശ്രീകൃഷ്ണപുരം: കരിമ്പുഴ കോട്ടപ്പുറം ഹെലൻ കെല്ലർ സ്‌കൂളിൽ വായനാദിനത്തിൽ ആരംഭിച്ച പ്രത്യേക പരിപാടിയായ 'ഹെലൻ കെല്ലർ സ്മൃതിയിൽ വായനാ വസന്തം' സമാപിച്ചു. കുട്ടികളുടെ മത്സരങ്ങൾ, നാടകം, ഹെലൻ കെല്ലറുടെ ഉദ്ധരണികളുടെ വിശകലന സെമിനാർ, പ്രശ്നോത്തരി, പുസ്തകവായന എന്നീ പരിപാടികളാണ് വായനാദിനം മുതൽ ഹെലൻ കെല്ലർ ദിനംവരെ സ്‌കൂളിൽ നടന്നത്. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് ഉദ്ഘാടനം ചെയ്തു. ഹെലൻ കെല്ലറെ കുറിച്ച് സ്‌കൂൾ പ്രസിദ്ധീകരിക്കുന്ന കൈപ്പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീബ പാട്ടത്തൊടി അദ്ധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർത്ഥിയായ എസ്.ശ്രീക്കുട്ടൻ ഹെലൻ കെല്ലർ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. ഫെഡറേഷൻ ഒഫ് ദി ബ്ലൈന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സത്യശീലൻ, സെന്റ് ഡൊമിനിക് സ്‌കൂൾ വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ജോസ്ന, അദ്ധ്യാപകരായ എം.എസ്.ലളിത, നോബിൾ മേരി, ആർ.ടി.ബിജു, പി.മഹേഷ് എന്നിവർ പങ്കെടുത്തു. ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.