
പട്ടാമ്പി: എസ്.എൻ.ഡി.പി യോഗം പട്ടാമ്പി ശാഖ വാർഷിക പൊതുയോഗവും കുടുംബ സംഗമവും ഒറ്റപ്പാലം താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ഇടിയത്ത് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബോർഡ് മെമ്പർ സതീശൻ ചിറ്റാനിപ്പാറ മുഖ്യപ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി രമേശൻ കാങ്കലത്ത്, ബോർഡ് മെമ്പർ ബി.വിജയകുമാർ, യൂണിയൻ കൗൺസിലർ സുരേഷ് പുലാശ്ശേരി, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ശ്രീജേഷ്, വനിതാസംഘം പ്രസിഡന്റ് പി.രത്നകുമാരി, സെക്രട്ടറി എ.സ്വയംപ്രഭ, സുമതി സുബ്രഹ്മണ്യൻ, ഗിരിജ ചക്കാംമഠത്തിൽ, പി.പരമേശ്വരൻ എന്നിവർ പങ്കെടുത്തു. ശാഖയിലെ 60 വയസ് പിന്നിട്ടവരെ യോഗത്തിൽ ആദരിച്ചു.