attapdi

അഗളി: അട്ടപ്പാടിയിൽ വളർച്ചക്കുറവ് മൂലം ഗർഭസ്ഥശിശു മരിച്ചു. ഷോളയൂർ പഞ്ചായത്തിലെ കുറവൻപാടി ഊരിലെ സുനിതയുടെ കുഞ്ഞാണ് ഗർഭത്തിൽ മരിച്ചത്. കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ കുഞ്ഞിന് വളർച്ച കുറവായിരുന്നു എന്ന് ആശുപത്രി അധികൃതർ പറഞ്ഞിരുന്നു. തൃശൂർ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണത്തിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. സിജുവാണ് സുനിതയുടെ ഭർത്താവ്.