
ഷൊർണൂർ: അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന ചുഡുവാലത്തൂർ എസ്.ആർ.വി.എൽ.പി സ്‌കൂൾ നിലനിർത്തണമെന്ന് സ്‌കൂൾ സംരക്ഷണ സമിതി വിളിച്ചു ചേർത്ത യോഗം ആവശ്യപ്പെട്ടു. നഗരസഭ ചെയർമാൻ എം.കെ.ജയ പ്രകാശ് യോഗം ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ കെ.എൻ.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ.എം.ലത, റഷീദ, സുധീർ, കെ.സി.സോമൻ, കെ.പ്രസാദ്, പ്രസീദ, കെ.വി.കൃഷ്ണൻ, ഷാജി, മാനോജ് എന്നിവർ പങ്കെടുത്തു. നടത്തിപ്പിനായി 201 അംഗ ആക്ഷൻകൗൺസിലും 25 അംഗ എക്സിക്യുട്ടീവിനും സമിതി രൂപം നൽകി.