
ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്‌കൂളിലെ സപ്തതി ആഘോഷങ്ങളുടെ സമാപനവും ഈ വർഷത്തെ വിജയോത്സവവും വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ ഉദ്ഘാടനവും വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. ഇൻകം ടാക്സ് ജോയിന്റ് കമ്മിഷണർ ജ്യോതിഷ് മോഹൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.എസ്.ആര്യ, പഞ്ചായത്ത് പ്രസിഡന്റ് സി.രാജിക, ജില്ലാ പഞ്ചായത്ത് അംഗം കെ.ശ്രീധരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സുകുമാരൻ, സി.പത്മപ്രിയ, എം.ചാമി എന്നിവർ പങ്കെടുത്തു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.