inogration

പുതുപ്പരിയാരം: കേരള പ്രദേശ് ഗാന്ധിദർശൻ ഹരിതവേദി ജില്ലാ കമ്മിറ്റിയും ഗാന്ധിദർശൻ വേദി മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയും സംയുക്തമായി പുതുപ്പരിയാരം പാങ്ങൽ പാടശേഖരത്തിൽ കെ.വിനീഷിന്റെ കൃഷിയിടത്തിൽ ജൈവകൃഷി ഞാറുനടീൽ ഉത്സവം സംഘടിപ്പിച്ചു. ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. മലമ്പുഴ നിയോജക മണ്ഡലം ചെയർമാൻ എം.ജി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.ശിവരാമകൃഷ്ണൻ, ഹരിതവേദി ജില്ലാ കൺവീനർ കെ.വിനീഷ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി.സി.സതീഷ്, മണ്ഡലം ചെയർമാൻ കെ.എസ്.രമേഷ്, കെ.കെ.പ്രണവ് എന്നിവർ പങ്കെടുത്തു.