inogration

കുത്തനൂർ: കുത്തനൂർ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി കൃഷിഭവൻ പരിസരത്ത് 'ഞാറ്റുവേല ചന്ത' നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.ടി.സഹദേവൻ ചന്ത ഉദ്ഘാടനം ചെയ്തു. തിരുവാതിര ഞാറ്റുവേല സമയത്ത് കർഷകർ ഉണ്ടാക്കിയ കുരുമുളക്, വെണ്ട, വഴുതിന, മുളക്, കവുങ്ങ്, തെങ്ങിൻ തൈകൾ, ജൈവവളങ്ങൾ തുടങ്ങിയവ കൊണ്ടുവന്ന് വിൽക്കുന്ന സമ്പ്രദായമാണ് ഞാറ്റുവേല ചന്തയെന്നും ഏല്ലാ കർഷകരും ഇതിന്റെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു. കൃഷി ഓഫീസർ ഹാരീസ്, പി.വി.ചെന്താമരാക്ഷൻ, പി.ഉണ്ണികൃഷ്ണൻ, എം.രാധാകൃഷ്ണൻ, ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.