daily
ആറൻമുള സഹകരണ എൻജിനീയറിംഗ് കോളേജിൽ സംസ്ഥാന സർക്കാരിന്റെ വിജ്ഞാന നൈപുണ്യ വികസന കേന്ദ്രത്തിന്റെ ജില്ലാതല നോഡൽ സെന്റർ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു.

പത്തനംതിട്ട : ഉന്നത വിദ്യാഭ്യാസ രംഗത്തിനാണ് സംസ്ഥാന സർക്കാർ ഏറെ പ്രാധാന്യം നൽകുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആറൻമുള സഹകരണ എൻജിനീയറിംഗ് കോളേജിൽ സംസ്ഥാന സർക്കാരിന്റെ വിജ്ഞാന നൈപുണ്യ വികസന കേന്ദ്രത്തിന്റെ ജില്ലാതല നോഡൽ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എ.പി.ജെ.അബ്ദുൾ കലാം സാങ്കേതിക സർവകലാശാല നടപ്പാക്കിയ സമത്വ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ലാപ്‌ടോപ്പ് വിതരണം സർവകലാശാല സിൻഡിക്കേറ്റ് അംഗം പ്രൊഫ.ജി. സഞ്ജീവ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്. കെ.അനന്തഗോപൻ, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ . ആർ. സനൽകുമാർ, മുൻ എം.എൽ.എമാരായ എ.പത്മകുമാർ, മാലേത്ത് സരളാദേവി, പഞ്ചായത്ത് പ്രസിഡന്റ് ഷീജ. ടി.ടോജി, ജൂലി ദിലീപ്, അനില എസ്.നായർ, പി.എം.ശിവൻകുട്ടി, പ്രസാദ് വേരുങ്കൽ, കേപ്പ് ഡയറക്ടർ ഡോ.ആർ. ശശികുമാർ,എസ്.കെ.ഡി.സി.സ്‌പെഷ്യൽ ഓഫീസർ കെ.ജി.വിശ്വനാഥൻ, കോളജ് പ്രിൻസിപ്പൽ ഇന്ദു പി. നായർ, കോളജ് യൂണിയൻ ചെയർമാൻ പ്രവീൺ കെ.ബാബു,പി.ടി.എ വൈസ് പ്രസിഡന്റ് ഷാ മാത്യു എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.