pm-care

പത്തനംതിട്ട : കൊവിഡ് മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കി വരുന്ന പി.എം കെയർ ഫോർ ചിൽഡ്രൻ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത കുട്ടികൾക്കുളള ആനുകൂല്യ വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിർവഹിച്ചു. ജില്ലയിൽ വനിതാ ശിശു വികസന വകുപ്പ് കണ്ടെത്തിയ മൂന്ന് കുട്ടികൾക്ക് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ആനുകൂല്യവുമായി ബന്ധപ്പെട്ട പാസ് ബുക്ക്, ആയുഷ്മാൻ ഹെൽത്ത് കാർഡ്, സ്‌നേഹപത്ര സർട്ടിഫിക്കറ്റ്, പ്രധാന മന്ത്രിയുടെ കത്ത് എന്നിവ കൈമാറി. കുട്ടികൾക്ക് പോസ്റ്റ് ഓഫീസ് അക്കൗണ്ട് വഴിയാണ് ധനസഹായം കൈമാറുന്നത്.