teacher

പത്തനംതിട്ട : പട്ടികജാതി വികസന വകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ആൺകുട്ടികൾക്കായുള്ള പത്തനംതിട്ട, റാന്നി പ്രീമെട്രിക് ഹോസ്റ്റലുകളിലും പെൺകുട്ടികൾക്കായുളള പന്തളം, അടൂർ, തിരുവല്ല, മല്ലപ്പളളി പ്രീമെട്രിക് ഹോസ്റ്റലുകളിലും ഈ അദ്ധ്യയന വർഷം യു.പി ക്ലാസ് വിദ്യാർത്ഥികളെ എല്ലാ വിഷയവും പഠിപ്പിക്കുന്നതിനും ഹൈസ്‌കൂൾ ക്ലാസുകളിൽ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, നാച്ചുറൽ സയൻസ് (ബയോളജി), ഫിസിക്കൽ സയൻസ് (ഫിസിക്‌സ് ആന്റ് കെമിസ്ട്രി), സോഷ്യൽ സ്റ്റഡീസ് എന്നീ വിഷയങ്ങൾക്ക് ട്യൂഷൻ നൽകുന്നതിനായി അതതു വിഷയങ്ങളിൽ ബിരുദവും ബി.എഡ്, പിജി യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. യു.പിയിൽ ക്ലാസുകളെടുക്കുന്നവർക്ക് പ്ലസ് ടു, പ്രീഡിഗ്രി, ടി.ടി.സി, ഡിഗ്രി യോഗ്യത മതിയാകും. എസ്‌.സി വിഭാഗക്കാർക്കും പൊതുവിഭാഗക്കാർക്കും അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ അതത് ബ്ലോക്ക്, മുനിസിപ്പൽ പട്ടികജാതി വികസന ഓഫീസർക്ക് ജൂൺ 10 നകം സമർപ്പിക്കണം. ഫോൺ: 0468 2322712.