കോന്നി: താലൂക്കിലെ സ്കൂൾ ബസ് ഡ്രൈവർമാർക്ക് റോഡ് സുരക്ഷാ പരിശീലനം നൽകി. കോന്നി ഫയർ ആൻഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥരായ ഷിഹാബുദീൻ, സുഹൈൽ എന്നിവർ ക്‌ളാസുകൾ നയിച്ചു. പങ്കെടുത്ത ഡ്രൈവർമാർക്ക് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിന്റെ ഐഡന്റിറ്റി കാർഡുകൾ വിതരണം ചെയ്തു. കോന്നി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഷിബു കെ ജെ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമരായ സന്ദീപ് .ആർ, നൗഷാദ് എം പി,സജിംഷ എന്നിവർ നേതൃത്വം നൽകി.