റാന്നി: ഉതിമൂട് ചൈത്രം ക്ലബിന്റെ രജത ജൂബിലി ആഘോഷ സമ്മേളനം അതിവേഗ കാർട്ടൂണിസ്റ്റ് അഡ്വ. ജിതേഷ് ജി ഉദ്ഘാടനം ചെയ്തു. രാജു എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഇന്ദ്രജിത്ത് കാരയ്ക്കാട് മുഖ്യപ്രഭാഷണം നടത്തി. സേവനം യു.കെയുടെ സ്ഥാപക ചെയർമാൻ ബൈജു പാലയ്ക്കലിനെയും മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധറിനെയും ആദരിച്ചു. കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ദേവിക റെജി ,ഹരികൃഷ്ണൻ,വേദാത്മിക പ്രകാശ് എന്നിവരെ അനുമോദിച്ചു. റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ചാർളി, ബ്ലോക്ക് മെമ്പർ കോമളം അനിരുദ്ധൻ, അഭിലാഷ് ശ്രീധർ, ഗീതാ സുരേഷ്,അഖില രാജീവ്, സോമൻ എന്നിവർ പ്രസംഗിച്ചു.