മല്ലപ്പള്ളി: മുരണി യു.പി സ്കൂളിൽ ലോഗോ പ്രകാശനവും മല്ലപ്പള്ളി പഞ്ചായത്തുതല പ്രവേശനോത്സവത്തിന്റെ ആലോചനാ യോഗവും സ്വാഗതസംഘ രൂപീകരണവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. യോഗം മല്ലപ്പള്ളി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ ഗീതു അനിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പ്രകാശ് കുമാർ അദ്ധ്യക്ഷതവഹിച്ചു. മുൻ ഹെഡ്മിട്രസ് പി.ജെ സുമതിക്കുട്ടി ലോഗോ പ്രകാശനം ചെയ്തു. പി.പി ഉണ്ണികൃഷ്ണൻ നായർ ,സുരേഷ് ചെറുകര,സുരേഷ് കുമാർ ,ഹെഡ്മിസ്ട്രസ് ഗീതാകുമാരി ജി. മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ,രക്ഷകർത്താക്കൾ,പൂർവ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.