ഇലവുംതിട്ട: എഫ്. 4 ഫ്രഷ് കർഷക ഉൽപാദക കമ്പനി, മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. സരസകവി മൂലൂർ സ്മാരകം പ്രസിഡന്റ് കെ. സി. രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ഷെയർ സർട്ടിഫിക്കറ്റുകളുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ, ആർ.അജയകുമാർ , റ്റി.വി.സ്റ്റാലിൻ , പോൾരാജൻ ,ബി.എസ് .അനീഷ്‌മോൻ, രജിത കുഞ്ഞുമോൻ, അനില ചെറിയാൻ , പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷീല എ ഡി ,എസ് എഫ് എ സി പ്രോജെക്ട് മാനേജർ ഡോ . ആശാരാജ്, എ ഡി എ മാർക്കറ്റിംഗ് ഓഫീസർ മാത്യു എബ്രഹാം, എ. എഫ്. സി. ഇന്ത്യ ലിമിറ്റഡ് നോഡൽ ഓഫീസർ ശ്രീകുമാർ, ആത്മ പ്രോജെക്ട് ഡയറക്ടർ സാറ റ്റി ജോൺ ,ഡെപ്യൂട്ടി ഡയറക്ടർ ബിൻസി മാണി, റീജ ആർ എസ് , ബീനാഗോവിന്ദ് , . എഫ്. 4 ഫ്രഷ് ചെയർമാൻ വി വിനോദ് , ഡയറക്ടർ ഗൗതം സ്റ്റാലിൻ എന്നിവർ പ്രസംഗിച്ചു.