 
കോന്നി: കൂടൽ ജംഗ്ഷനിലെ മാർക്കറ്റിലേക്ക് കയറാനുള്ള ഇടവഴിയിലെ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് ജനങ്ങളെ വലയ്ക്കുന്നതായി പരാതി. പാർക്കിംഗ് മൂലം വലിയ വാഹനങ്ങൾക്ക് ചന്തയിലേക്ക് കയറാനോ തിരിച്ചിറങ്ങാനോ കഴിയുന്നില്ല.ചന്തയിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് സാധനങ്ങളുമായി വരുന്ന വാഹനങ്ങൾക്കും ചന്തയിൽ സാധങ്ങൾ വാങ്ങാൻ വരുന്നവരുടെ വാഹനങ്ങൾക്കും ഇതുമൂലം ബുദ്ധിമുട്ടുണ്ടാകുന്നതായാണ് പരാതി. കൂടുതലും ഇരുചക്ര വാഹനങ്ങളാണ് ഇടവഴിയിൽ പാർക്ക് ചെയ്യുന്നത്. രാവിലെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ വൈകുന്നേരം വരെ ഇടനാഴിയിൽ കിടക്കുന്നത് പതിവാണ്. നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.