 
പന്തളം : പന്തളം രാജു രചിച്ച 'കാവ്യാരാമം' കവിതാസമാഹാരം പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ പ്രകാശനം ചെയ്തു. ഫാ.ഡാനിയേൽ പുല്ലേലിൽ കവി പുളളിമോടി അശോക് കുമാറിന് ആദ്യ പ്രതി കൈമാറി. പ്രസിഡന്റ് അഡ്വ. എസ്.കെ.വിക്രമൻ ഉണ്ണിത്താന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാധാവിജയകുമാർ ഉദ്ഘാടനം ചെയ്തു. കവി ഉണ്ണിക്കൃഷ്ണൻ പൂഴിക്കാട്, ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗം വിനോദ് മുളമ്പുഴ എന്നിവർ കവിതാവലോകനം നടത്തി. അഡ്വ.കെ.ശശികുമാർ, അഡ്വ.കെ.പ്രതാപൻ, സെക്രട്ടറി പി.ജി.രാജൻബാബു,ടി.ജി.മുരളീധരൻപിളള, ടി.എസ്.ശശിധരൻ, സന്തോഷ്.ആർ, ഐഡിയൽ ശ്രീകുമാർ, ഡോ.കെ.പി.രാജേന്ദ്രൻ , പന്തളം രാജു എന്നിവർ പ്രസംഗിച്ചു.