അടൂർ: മത്സ്യ വ്യവസായ തൊഴിലാളി യൂണിയൻ (സി.ഐ.ടി. യു) ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. സി.പി. എം ജില്ലാ സെക്രട്ടേറിയറ്റംഗം പി ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.രാജശേഖരകുറുപ്പ് അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി സക്കീർ അലങ്കാരേത്ത്, അഡ്വ.എസ്.രാജീവ്‌, ബി.നിസാം,ഡി.രവീന്ദ്രൻ, ഷൈജു വലിയവിളയിൽ, നസീർ പറക്കോട്,ആർ.സുരേഷ് എന്നിവർ പ്രസംഗിച്ചു. രക്ഷാധികാരികളായി കെ. പി. ഉദയഭാനു, ടി ഡി ബൈജു, , പി ബി ഹർഷകുമാർ, അഡ്വ .എസ്. മനോജ്‌, ആർ. രാധാകൃഷ്ണൻ, കെ.കുമാരൻ, ഡി രവീന്ദ്രൻ, ചെയർമാനായി ബി നിസാം, വൈസ് ചെയർമാൻമാരായി അഡ്വ.എസ്.രാജീവ്‌, കെ.ബി. രാജശേഖ കുറുപ്പ്,കൺവീനറായി ഷൈജു വലിയവിള ജോയിന്റ് കൺവീനർമാരായി ആർ.സുരേഷ്, റഹിം കോഴിശേരി, കെ.ബിജു, ഷാജിത റഷീദ്, എന്നിവരെ തിരഞ്ഞെടുത്തു. 26 നാണ് സമ്മേളനം