റാന്നി: വെച്ചൂച്ചിറ പരുവ ശ്രീമഹാദേവ ക്ഷേത്രത്തിൽ വിദ്യാർത്ഥികൾക്കായി വിദ്യോത്സവ ചടങ്ങുകൾ നടന്നു. ക്ഷേത്രം മേൽശാന്തി ദിലീപൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ വിദ്യാഗോപാലമന്ത്രാർച്ചനയും തുടർന്ന് ഗുരുവന്ദനം ചടങ്ങുകളും നടന്നു. ഗുരുവന്ദനത്തിൽ മുതിർന്ന അദ്ധ്യാപകരെ ആദരിച്ചു.ഗുരുവന്ദന ചടങ്ങ് ക്ഷേത്രം പ്രസിഡന്റ് സോനു എസ്.പണിക്കർ ഉദ്ഘാടനം ചെയ്തു.അദ്ധ്യാപകരായ ജോമോൻ, അനിൽബോസ്, സാബു പുല്ലാട്, ഭാനുമതിയമ്മ, സുമതിക്കുട്ടിയമ്മ, കോമളവല്ലി, പഞ്ചായത്തംഗം പ്രസന്ന ടീച്ചർ എന്നിവരെ ആദരിച്ചു. ക്ഷേത്രം സെക്രട്ടറി മനോജ് മായാസദനം നന്ദി പറഞ്ഞു. കുട്ടികൾക്കായി ആർട്ട് ഒഫ് ലിവിംഗ് അദ്ധ്യാപകനും വായുസേന ഉദ്യോഗസ്ഥനുമായ ഷാനു ശ്യാമള പ്രചോദന ക്ലാസുകൾ നയിച്ചു.