anganavady
മുളക്കുഴ ഗ്രാമപഞ്ചായത്ത് പത്താംവാർഡിൽ നിർമ്മിക്കുന്ന ഹൈടെക് അങ്കണവാടിയുടെ തറക്കല്ലിടൽ കർമ്മം ജില്ല പഞ്ചായത്ത് അംഗം ഹേമലതടീച്ചർ നിർവ്വഹിക്കുന്നു

ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്ത് 10-ാം വാർഡിൽ നിർമ്മിക്കുന്ന പഴൂർ ഹൈടെക്ക് അങ്കണവാടിയുടെ നിർമ്മാണത്തിനായി തറക്കല്ലിട്ടു. 43വർഷം മുൻപ് നാട്ടുകാർ സ്വന്തമായി പിരിവെടുത്ത് സ്ഥലം വാങ്ങി കെട്ടിടം നിർമ്മിച്ച കസ്തൂർഭാ ശിശുസംരക്ഷണകേന്ദ്രം കാലപഴക്കം മൂലം അപകട ഭീഷണിയിലായതിനെ തുടർന്നാണ് പുതിയ അങ്കണവാടി നിർമ്മിക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗം ഹേമലതടീച്ചർ കല്ലീടിൽ കർമ്മം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.പത്മകാരൻ, വൈസ് പ്രസിഡന്റ് രമാമോഹൻ, വാർഡ് അംഗം പ്രമോദ് കാരയ്ക്കാട്, പഞ്ചായത്ത് അംഗങ്ങളായ പുഷ്പകുമാരി, അനു.ടി, മഞ്ജു, അസിസ്റ്റന്റ് എൻജിനീയർ മനു, അങ്കണവാടി ടീച്ചർ ഷീല, കോൺട്രാക്ടർ രാജീവ്, എ.എൽ.എം.സി അംഗങ്ങൾ, പൊതു പ്രവർത്തകർ, ഗ്രാമവാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വാർഡ് അംഗം പ്രമോദ് കാരയ്ക്കാട് ഇത് സംബന്ധിച്ച് ത്രിതല പഞ്ചായത്ത് ഭരണസമിതിയ്ക്ക് നിവേദനം നൽകിയിരുന്നു. ഇതേ തുടർന്ന് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ വച്ച് കേന്ദ്രധനകാര്യ കമ്മിഷൻ ഗ്രാന്റും, ജില്ലാ പഞ്ചായത്ത് വിഹിതവും ഉപയോഗിച്ച് ജില്ലാ പഞ്ചായത്ത് മെമ്പർ ഹേമലതടീച്ചറുടെ ശ്രമഫലമായി ലഭിച്ച 20ലക്ഷം രൂപ ഉപയോഗിച്ചാണ് ആധുനിക സൗകര്യമുള്ള ഹൈടെക്ക് അങ്കണവാടിയായി പണിയുന്നത്.