 
ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്ത് നടത്തിവന്ന അവധിക്കാല വിദ്യാഭ്യാസ പ്രോഗ്രാമിന്റെ സമാപനവും അടുത്ത അദ്ധ്യയന വർഷത്തിനു മുന്നോടിയായിട്ടുള്ള അദ്ധ്യാപക സംഗമവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ.പത്മാകരൻ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം സ്മരണികയുടെ മുഖചിത്രം ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ പ്രകാശനം ചെയ്തു. മുഖചിത്രം തയാറാക്കിയ വിദ്യാർത്ഥികൾക്ക് കെ.സി.എം.എം ലിമിറ്റഡ് ചെയർമാൻ എം.എച്ച് റഷീദ് സമ്മാനദം നിർവഹിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന ലില്ലിക്കുട്ടി തോമസ്, പി.ശ്രീദേവി, ജി.ശ്രീകല എന്നീ അദ്ധ്യാപകരെ ആദരിച്ചു.വനിതാ ജനപ്രതിനിധികളുടെ ഗാനാലാപനവും കുട്ടികളുടെ ചിത്രപ്രദർശനവും പ്രോഗ്രാമിന് മികവേകി. വൈസ് പ്രസിഡന്റ് രമാ മോഹൻ, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.കെ.സദാനന്ദൻ, അംഗങ്ങളായ മഞ്ജു, കെ. സാലി, സ്മിത, സെക്രട്ടറി ജി. ജ്യോതിഷ്കുമാർ , അദ്ധ്യാപകരായ ടി.ലിജിമോൾ, ലില്ലി കുട്ടി തോമസ്, പി.ശ്രീദേവി, ജി.ശ്രീകല എന്നിവർ പ്രസംഗിച്ചു.