ചെങ്ങന്നൂർ: ആറന്മുള പഞ്ചായത്ത് 13-ാം വാർഡിലെ മൂന്ന് അങ്കണവാടികളിൽ പ്രവേശനോത്സവം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലീനാ കമൽ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ശരൺ പി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് പി.സി രാജൻ, സെക്രട്ടറി വൽസലാ ശശികുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, ജാഗ്രതാ സമിതി അംഗങ്ങളായ സലിം റാവുത്തർ, പി.ജി അശോകൻ, ഉദയഭാനു, മിനി രഘുനാഥ്, തമ്പി, ലിസി ചന്ദ്രൻ, കെ.പി വിജയൻ, അങ്കണവാടി ജീവനക്കാരായ വഹീദ, സുബൈദ, മിനി എന്നിവർ പ്രസംഗിച്ചു. കുരുന്നുളോടൊപ്പം രക്ഷകർത്താക്കളും ചടങ്ങുകളിൽ പങ്കെടുത്തു. ലഘുഭക്ഷണവും കുട്ടികൾക്ക് മധുരവും നൽകി. ചെറിയ റാലിയോടുകൂടിയാണ് അങ്കണവാടിയിലേക്ക് കുട്ടികളെ സ്വീകരിച്ചത്. വിവേകോദയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പ്രവാസി സുഹൃത്തുക്കളായ അനീഷ് സോമൻ, രതീഷ് ശശിധരൻ , ജ്യോതിഷ് കുമാർ എന്നിവർ സ്‌പോൺസർ ചെയ്ത പഠനോപകരണങ്ങളും വിതരണം ചെയ്തു.