 
കലഞ്ഞൂർ : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കലഞ്ഞൂർ മേഖലാ സമ്മേളനം ജില്ലാ സെക്രട്ടറി കോമളം അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. ഷീലാ വിജയൻ അദ്ധ്യക്ഷയായി. റ്റി.വി. പുഷ്പവല്ലി, എസ്. രാജേഷ്, ബീന പ്രഭ, സൗദാ രാജൻ, കെ.എ. ശ്രീധരൻ, ശ്രീഹരി, ശ്രീകുമാരൻ നായർ, മനീഷ് കുമാർ, ചന്ദ്രബാബു, എം. മനോജ് കുമാർ, ഷീജാ രാജൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറിയായി ബിന്ദു മാധവനേയും പ്രസിഡന്റായി വിജയലക്ഷ്മിയേയും തിരഞ്ഞെടുത്തു.