പത്തനംതിട്ട: നാരങ്ങാനം മഠത്തുംപടി ശ്രീഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ചുള്ള സഹസ്രകലശത്തിന്റെ കൂപ്പൺ വിതരണ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30 ന് ക്ഷേത്രത്തിൽ നടക്കും. ജ്യോതിഷ പണ്ഡിതൻ വിനീത് ഭട്ട് തന്ത്രി ഉദ്ഘാടനം നിർവഹിക്കും. കെ. വി. സുനിൽകുമാർ, ജി . ക്യഷ്ണകുമാർ, വിദ്യാസാഗർ തുടങ്ങിയവർ പങ്കെടുക്കും . ജൂലായ് 2 മുതൽ 4 വരെയാണ് പുന:പ്രതിഷ്ഠാദിനവും സഹസ്രകലശവും . വാർത്താ സമ്മേളനത്തിൽ സെക്രട്ടറി ശ്രീകാന്ത് കളരിക്കൽ , കെ. ജി .സുരേഷ്‌കുമാർ, പി .എസ്. രതീ്ഷ്‌കുമാർ , സി. കെ. ചന്ദ്രശേഖരൻ നായർ എന്നിവർ പങ്കെടുത്തു.