 
മല്ലപ്പള്ളി :കല്ലൂപ്പാറ പഞ്ചായത്തിലെ 2,3 വാർഡിൽപ്പെട്ട കടുവാക്കുഴി ജംഗ്ഷനിൽ സ്ഥാപിച്ച ട്രാൻസ്ഫോർമറിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ നിർവഹിച്ചു. പഞ്ചായത്ത് അംഗം എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഞാനമണി മോഹനൻ, കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എൻജിനീയർ ഷാബിൻ തോമസ് സാം,സബ് എൻജിനീയർ സഞ്ജയ് തോമസ്, ഓവർസിയർ സഖറിയാ തുടങ്ങിയവർ പ്രസംഗിച്ചു.