 
കോന്നി: ശബരി ബാലിക സദനത്തിലെ വിദ്യാർത്ഥിനി സൂര്യ (15) ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കോന്നി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കോന്നി ശബരി ബാലികാസദനത്തിന്റെ മുന്നിൽ മാർച്ചും ധർണയും നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ഉത്‌ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം രേഷ്മ മറിയം റോയി അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.ജെ അജയകുമാർ, കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ആർ ശ്യാമ, ജില്ലാ സെക്രട്ടറി ബി നിസാം, സംസ്ഥാന കമ്മിറ്റി അംഗം എം.അനീഷ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് സജിത് പി ആനന്ദ്, ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളായ എൻസി അഭീഷ്, ജിതിൻ രാജ്, ജെയ്സൺ ജോസഫ് സാജൻ, ജില്ലാ കമ്മിറ്റി അംഗം ശ്രീഹരി. കോന്നി ബ്ലോക്ക് സെക്രട്ടറി സി സുമേഷ്, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ജിബിൻ ജോർജ്ജ് എന്നിവർ സംസാരിച്ചു.