1
കുന്നന്താനംഎൻ എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രവേശനോത്സവം ജില്ലാപഞ്ചായത്തംഗം ലതാകുമാരി ഉത്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി : കുന്നന്താനം എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ 10.30ന് വർണാഭമായ പരിപാടികളോടു കൂടി പ്രവേശനോത്സവം നടന്നു. ജില്ലാ പഞ്ചായത്ത് അംഗം ലതാകുമാരി യോഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷാനി കെ.പിള്ള അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ജനാർദ്ദനൻ മുഖ്യപ്രഭാഷണം നടത്തി. അദ്ധ്യാപകരായ അഭിലാഷ്.ജി,ചന്ദ്രികാദേവി എന്നിവർ സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശാന്തി.പി.നായർ സ്വാഗതവും പ്രിൻസിപ്പൽ മഞ്ജു ടീച്ചർ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് പ്രവേശനോത്സവഗാനം എല്ലാവരും ഏറ്റുചൊല്ലി, ശാസ്ത്രീയ നൃത്തം, ചെണ്ടമേളം, നാടൻ പാട്ട്, ഹിന്ദിപദ്യപാരായണം, ഹിന്ദി സംഘഗാനം കുട്ടികളുടെ തുടങ്ങി കലാപരിപാടികൾ ചടങ്ങിന് മിഴിവേകി.