മല്ലപ്പള്ളി : ബുദ്ധിമാന്ദ്യം ഉള്ള കുട്ടികളെ ജീവിതത്തിന്റെ മുഖ്യധാരയിലേയ്ക്ക് ഉയർത്തുന്നതിന് പ്രവർത്തനം ആരംഭിച്ച ചുങ്കപ്പാറ അസിസി സെപ്ഷ്യൽ സൂളിലെ കുട്ടികളുടെ പുതിയ അദ്ധ്യായന വർഷത്തിലേയ്ക്കുള്ള പ്രവേശനോത്സവം സ്കൂൾ അങ്കണത്തിൽ നടന്നു. ചുങ്കപ്പാറ ലിറ്റിൽ ഫ്ലവർ ദേവാലയ വികാരി ഫാ:ആരോമൽ ഉണ്ണി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യ്തു.കോട്ടാങ്ങൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ.ജമീലാ ബി.വി.അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസി ഇലഞ്ഞിപ്പുറം മുഖ്യ പ്രഭാഷണം നടത്തി. ലോക്കൽ മാനേജർ സിസ്റ്റർ ജെയ്ൻ മേരി.പ്രിൻസിപ്പൽ സിസ്റ്റർ,ആൻ മാത്യു,സി.അമല.സി.റാണി മരിയ,സി.നിർമ്മല, സി.ആൻ ജോസ്.ബിജു വർഗീസ്, ബിനു ജോസഫ്, ജ്യോതി ജോസഫ്, ബിജി വർഗീസ്, പി.ടി.എ.പ്രസിഡന്റ് ശശികുമാർ ചൂരപ്പാടി എന്നിവർ സംസാരിച്ചു. പുതിയതായി ചേർന്ന കുട്ടികളെ സ്വീകരിച്ചു. വിവിധ കലാപരിപാടികൾ നടത്തി മധുരം വിതരണവും നടത്തി.