റാന്നി: യൂത്ത് കോൺഗ്രസ്‌ റാന്നി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അറിവിനൊരു കരുതൽ പരിപാടിയുടെ നിയോജകമണ്ഡലം തല ഉദ്ഘാടനവും പഠനോപകരണ വിതരണവും അങ്ങാടി എഴോലി ഇ.എ.എൽ.പി സ്കൂളിൽ നടത്തി. കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു . നിയോജകമണ്ഡലം പ്രസിഡന്റ്‌ പ്രവീൺ രാജ് രാമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ്‌, ഹെഡ്‌മിസ്ട്രസ് ലിസി ഫിലിപ്പ്.രാജു തേക്കട. ജെറിൻ പ്ലാച്ചേരി. ഷിബു തോണിക്കടവിൽ. അരവിന്ദ് വെട്ടിക്കൽ. ഷിജോ ചേന്നമലഎന്നിവർ പ്രസംഗിച്ചു