പള്ളിക്കൽ : പള്ളിക്കൽ ഗ്രാമപഞ്ചായത്ത് ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിലെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ യമുന മോഹൻ അദ്ധ്യക്ഷത വഹിച്ചു. എം. മനു, ഷീനാ റെജി, സാജിത, റ്റി. എസ്. സജീഷ്. ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രാധാകൃഷ്ണപിള്ള. കുടുംബശ്രീ ചെയർപേഴ്സൺ പി. കെ. ഗീത. ജില്ലാ സാമൂഹ്യ നീതി സീനിയർ സൂപ്രണ്ട് ഷംല ബീഗം. കുടുംബശ്രീ ഡി.പി.എം. ഷീബ , അദ്ധ്യാപികമാരായ ഷീജ ബീഗം. സുമ രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.