sn-public-school-
കോന്നി ശ്രീനാരയണ പബ്ലിക് സ്കൂളിൽ നടന്ന പ്രവേശനോത്സവം സ്കൂൾ മാനേജർ കെ.പത്മകുമാർ ഉത്‌ഘാടനം ചെയ്യുന്നു

കോന്നി: ശ്രീനാരായണ പബ്ലിക് സ്കൂളിലെ പ്രവേശനോത്സവം വർണാഭമായി . സ്കൂൾ മാനേജർ കെ. പദ്മകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ സെക്രട്ടറി സി.എൻ.വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിന്ധു പവിത്രൻ, സ്കൂൾ എക്സിക്യൂട്ടീവ് ബോർഡ് മെമ്പർമാരായ പി.കെ. പ്രസന്നകുമാർ ജി. സോമനാഥൻ, സുരേഷ് ചിറ്റിലക്കാട്. സ്റ്റാഫ് സെക്രട്ടറി ബിന്ദു.പി . എന്നിവർ പ്രസംഗിച്ചു. ഇരുനൂറോളം വിദ്യാർത്ഥികൾ പുതുതായി സ്കൂളിൽ പ്രവേശനം നേടി.