ഇലവുംതിട്ട: അഖില കേരള വിശ്വകർമ്മ മഹാസഭ 83​-ാം നമ്പർ ഇലവുംതിട്ട ശാഖാ വാർഷിക പൊതുയോഗം യൂണിയൻ ബോർഡ് മെമ്പർ സന്തോഷ് കുമാർ കെ. ആർ. ഉദ്ഘാടനം ചെയ്തു. പി. ആർ. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. എം. പി. മോഹനൻ, അഭിലാഷ് എം., അനിൽ എന്നിവർ പ്രസംഗിച്ചു, ഭാരവാഹികളായി ദേവരാജൻ വി. എൻ. (പ്രസി), കെ. എം. ശിവൻ (വൈ.പ്രസി), കെ. ആർ. ഗോപാലകൃഷ്ണൻ (സെക്രട്ടറി), വിജയനാഥ് (ജോ. സെക്ര), രഘുനാഥ് (ട്രഷറർ). സജി എം. ഡി., ഉഷാ ശശി, കെ. എൻ. രാ​ജൻ (യൂണിയൻ പ്രതി​നിധികൾ ), വിനോദ് വി. ആർ., എൻ. ഗോപി, രാജൻ പി., ലതാ ഷാജി, ശാന്തി വിജയൻ, പി. ജി. മോഹനൻ, സുരേഷ് കുമാർ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.