thekkuthod-school-
തേക്കുതോട് ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ ഗ്രൗണ്ട് നവീകരത്തിന്റെയും പ്രവേശനോത്സവത്തിന്റെയും ഉത്‌ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി നിർവഹിക്കുന്നു

കോന്നി: പ്രവേശനോത്സവ ദിനത്തിൽ തേക്കുതോട് ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഗ്രൗണ്ട് നവീകരണത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത്‌ ഫണ്ടിൽ നിന്നും വകയിരുത്തിയ 15 ലക്ഷം രൂപ വിനിയോഗിച്ചാണ് ഗ്രൗണ്ട് ആധുനിക രീതിയിൽ നവീകരിക്കുന്നത്. പ്രവേശനോത്സവത്തിന്റെയും ഗ്രൗണ്ട് നവീകരണത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ അംഗം ജിജോ മോഡി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ടി.പി സുഭാഷ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.എ.കുട്ടപ്പൻ,പഞ്ചായത്ത് അംഗങ്ങളായ കെ.ജെ.ജെയിംസ്, സുലേഖ, സി.ഡി. ശോഭ, വി.വി സത്യൻ, സന്തോഷ് കുമാർ, സ്മിത ജെ ബി, സജി ഇ ആർ, ജയരാജൻ, പ്രധാന അദ്ധ്യാപകരായ ഗീതാകുമാരി പി.വി, ബിന്ദു എസ് എന്നിവർ സംസാരിച്ചു.