പ്രമാടം : പ്രമാടം ഗവ.എൽ.പി സ്കൂളിലെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജി.സി.ബാബു, ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ശ്രീകലാ നായർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിജ ശിവപ്രകാശ്, വാഴവിള അച്യുതൻ നായർ, ഹെഡ്മിസ്ട്രസ് എം.പി. വത്സല എന്നിവർ പ്രസംഗിച്ചു.