 
അട്ടത്തോട്: മാർത്തോമാ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കാർഡിന്റെ നേതൃത്വത്തിൽ അട്ടത്തോട് ട്രൈബൽ സ്‌കൂളിലെ കുട്ടികൾക്ക് എഡ്യൂക്കേഷൻ കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് മെമ്പർ മഞ്ജു പ്രമോദ് ഉദ്ഘാടനം ചെയ്തു. കാർഡ് ഡയറക്ടർ റവ. മോൻസി വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ ബിജു തോമസ് , റവ. ഷൈൻ എൻ ജേക്കബ്, റിബു തോമസ് മാത്യു സജി ചെറിയാൻ, യമുന, കുഞ്ഞുമോൾ എന്നിവർ പ്രസംഗിച്ചു.