പന്തളം : സ്‌കൂൾ പ്രവേശനോത്സവത്തിന്റെ പന്തളം നഗരസഭാതല ഉദ്ഘാടനം മങ്ങാരം ഗവ. യു.പി.സ്‌കൂളിൽ നഗരസഭ അദ്ധ്യക്ഷ സുശീല സന്തോഷ് നിർവഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ അച്ചൻകുഞ്ഞു ജോൺ അദ്ധ്യക്ഷനായിരുന്നു .നഗരസഭ ഉപാദ്ധ്യക്ഷ യു.രമ്യ മുഖ്യപ്രഭാഷണം നടത്തി.അനു.വി.സുദേവ് മുഖ്യാതിഥിയായിരുന്നു.പുതിയ വിദ്യാർത്ഥികൾക്ക് കൗൺസിലർ സുനിത വേണു സമ്മാനപ്പൊതി കൈമാറി.കെ.ആർ.രവി,രത്‌നമണി സുരേന്ദ്രൻ,എസ്.ശ്രീദേവി,കെ.സീന,പി.ജി.അജിതകുമാരി,പുഷ്പലത മധു,സൗമ്യ സന്തോഷ്,മഞ്ചുഷ സമേഷ്,ബി.മനോജ് കുമാർ, കെ.എച്ച് .ഷിജു ,എസ്.അമീർജാൻ,ടി.എൻ.കൃഷ്ണപിള്ള,സെയ്ഫുദ്ദീൻ, പ്രഥമാദ്ധ്യാപിക ജിജി റാണി, എം.ബി.ബിനു കുമാർ എന്നിവർ പ്രസംഗിച്ചു.
ബ്ലോക്ക് തല ഉദ്ഘാടനം തോന്നല്ലൂർ ഗവ. യു.പി സ്‌കൂളിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിവഹിച്ചു.
തോട്ടക്കോണം ഗവ. എൽ.പി.എസിൽ പി.ടി.എ പ്രസിഡന്റ് വിനോദ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ.ആർ.വിജയകുമാർ ഉദ്ഘാടനം ചെയ്തു.നരസഭാ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബെന്നി മാത്യു മുഖ്യ പ്രഭാഷണം നടത്തി ഹെഡ്മിസ്ട്രസ് സെയ് സി വർഗീസ് . സുനിൽ വിശ്വം എന്നിവർ പ്രസംഗിച്ചു.
പന്തളം തെക്കേക്കര പഞ്ചായത്ത് തല പ്രവേശനോത്സവം പൊങ്ങലടി ഗവ.എൽ.പി.എസിൽ എസ്.എം.സി ചെയർമാൻ അനീഷിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ശ്രീവിദ്യ, ശരത്കുമാർ, വർഗീസ്, രവീന്ദ്രൻ പിള്ള, എൻ ആർ ശ്രീനിവാസൻ ,മോഹനൻ പിള്ള, രഘു പെരുമ്പുളിക്കൽ, പ്രീതി , പ്രഥമാദ്ധ്യാപിക റൂബി, സീനിയർ അസിസ്റ്റന്റ് രാജേന്ദ്രകുറുപ്പ് എന്നിവർ പ്രസംഗിച്ചു.
കീരുകുഴി നോമ്പിഴി ഗവ.യു.പി.സ്‌കൂളിൽ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എൻ.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപകൻ സുദർശനൻ പിള്ള, ജി. അനിൽകുമാർ, ഡോ.കെ.പി. കൃഷ്ണൻകുട്ടി, ഫോറസ്റ്റ് ഓഫീസർ ബി.പ്രഭ, അദ്ധ്യാപകരായ ഡി.നീതു , പദ്മകുമാരി, പി.ടി.എ അംഗം രാജേഷ് എന്നിവർ പ്രസംഗിച്ചു.
പന്തളം എൻ.എസ്.എസ് ബോയ്‌സ് ഹൈസ്‌കൂളിൽ എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗവും പന്തളം യൂണിയൻ പ്രസിഡന്റുമായ പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എ. ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാർ, പ്രിൻസിപ്പൽ കെ.ആർ. ഗീതാദേവി . സതീഷ് വി.കെ , സുധാദേവി കെ.ആർ എന്നിവർ പ്രസംഗിച്ചു..