അടൂർ : പറക്കോട് അമൃത ഗേൾസ് ഹൈസ്കൂളിലെ പ്രവേശനോത്സവം നഗരസഭാ കൗൺസിലർ സുധാ പദ്മകുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് കെ.ബിന്ദു അദ്ധ്യക്ഷതവഹിച്ചു. കവി കാശിനാഥൻ മുഖ്യപ്രഭാഷണം നടത്തി. ഏഴംകുളം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. ആർ. ജയൻ, ബി.ഇന്ദുലേഖ, ഷൈല ജോൺസൺ എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ്‌ അംഗങ്ങളായ വി. ജി. ജയ,മനോജ്‌ കുമാർ എന്നിവരെ അനുമോദിച്ചു.