drug
മിത്രപുരം ഗാന്ധിഭവൻ ഐ ആർ സി എ സംഘടിപ്പിച്ച പുകയിലവിരുദ്ധ സെമിനാർ ഋഷിരാജ്സിംഗ് ഉദ്ഘാടനം ചെയ്യുന്നു.

അടൂർ: മിത്രപുരം ഗാന്ധിഭവൻ ഐ.ആർ.സി.എ സംഘടിപ്പിച്ച പുകയിലവിരുദ്ധ സെമിനാർ ഡി.ജി.പിയും എക്സൈസ് കമ്മിഷണറുമായിരുന്ന ഋഷിരാജ് സിംഗ് ഉദ്ഘാടനംചെയ്തു. പഴകുളം ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം ഡോ.പുനലൂർ സോമരാജൻ മുഖ്യപ്രഭാഷണം നടത്തി. കുടശനാട് മുരളി, പ്രൊഫ.കെ.ആർ.സി പിളള , എസ് .അനിൽ കുമാർ, എ.പി സന്തോഷ്, എസ് .മീരാസാഹിബ്, ആർ.രാമകൃഷ്ണൻ,പഴകുളം ആന്റണി, ഷെയ്ക്, സി.ആർ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.എവറസ്റ്റ് കീഴടക്കിയ പന്തളം സ്വദേശി ഷേയ്ഖ് ഹസൻഖാനെ ആദരിച്ചു.