
കലഞ്ഞൂർ : കുട്ടികൾക്കാെപ്പം പാട്ടുപാടിയും കളിചിരികളിലേർപ്പെട്ടും ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ കലഞ്ഞൂരിലെ സ്കൂളുകളിൽ പ്രവേശനോത്സവം ആഘോഷമാക്കി. കുട്ടികൾ കളക്ടറുടെ തലയിൽ അക്ഷര കിരീടം അണിയിച്ചു. കുട്ടികൾക്കൊപ്പം പാട്ടുപാടിയ കളക്ടർ കുസൃതിചോദ്യങ്ങൾ ചോദിച്ചു. കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
വിദ്യാർത്ഥികൾ ഒന്നിച്ചു പഠിക്കുകയും സ്‌നേഹ, സാന്ത്വനങ്ങൾ പങ്കുവയ്ക്കുകയും ചെയ്യണമെന്ന് കലഞ്ഞൂർ ഗവ. എച്ച്.എസ്.എസ്.ആൻഡ് വി.എച്ച്.എസ്.എസ് സ്‌കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് കളക്ടർ പറഞ്ഞു.
അഞ്ചാം ക്ലാസിൽ അഞ്ചു ഡിവിഷനുകളിലായി 129 കുട്ടികളാണ് നവാഗതരായി ഇവിടെ എത്തിയത്. പി.ടി.എ പ്രസിഡന്റ് എസ്.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബീന പ്രഭ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആശ സജി, വാർഡ് അംഗം രമാ സുരേഷ്, പ്രിൻസിപ്പൽ എം.സക്കീന, എസ്.ലാലി, പ്രഥമാധ്യാപൻ എ.പ്രശാന്ത്, വിദ്യാർത്ഥി പ്രതിനിധി വി.നിരഞ്ജൻ, കോഓർഡിനേറ്റർ ഫിലിപ്പ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
കലഞ്ഞൂർ ഗവ.എൽ.പി സ്‌കൂളിൽ പ്രവേശനോത്സവം ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു. അഡ്വ.കെ യു.ജനീഷ് കുമാർ എം എൽ എ വിദ്യാർത്ഥികളുമായി സംവദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബീന പ്രഭ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആശ സജി, വാർഡ് അംഗം രമാ സുരേഷ്, എസ്.സി ഇ.ആർ.ടി റിസർച്ച് ഓഫീസർ രാജേഷ് എസ് വള്ളിക്കോട്, ഹെഡ്മാസ്റ്റർ വി. അനിൽ തുടങ്ങിയവർ പങ്കെടുത്തു.