തിരുവല്ല: തന്ത്രിമണ്ഡല വിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തിൽ ജാതിമത ഭേദമെന്യേ എല്ലാവർക്കും പങ്കെടുക്കാവുന്ന വാസ്തുശാസ്ത്ര പഠനകോഴ്സ് ആരംഭിക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. വാസ്തു പണ്ഡിതനും സ്ഥപതിയുമായ പങ്കജകേശവം കെ.ഓമനക്കുട്ടന്റെ നേതൃത്വത്തിൽ മാസത്തിൽ ഒരു ഞായറാഴ്ച വീതം ഓൺലൈനായാണ് ക്ലാസുകൾ. വാസ്തു പ്രവേശികാ കോഴ്‌സിൽ വിജയിക്കുന്നവർക്ക് വാസ്തുശ്രീ ബഹുമതി സമ്മാനിക്കും. യോഗത്തിൽ വിദ്യാപീഠം വൈസ് ചെയർമാൻ ഡോ.ദിലീപൻ നാരായണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി വിഷയം അവതരിപ്പിച്ചു. ജോ.സെക്രട്ടറി എൻ.മഹാദേവൻ പോറ്റി,ട്രഷറർ എസ്.ഗണപതി പോറ്റി,ഒറ്റൂർ കെ.പുരുഷോത്തമൻ നമ്പൂതിരി,കൃഷ്ണകുമാർ ഭട്ടതിരി എന്നിവർ പ്രസംഗിച്ചു. വാസ്തു പ്രവേശികാ കോഴ്‌സിൽ പങ്കെടുക്കുന്നവർ വിശദവിവരങ്ങൾക്ക് വിദ്യാപീഠം ജനറൽസെക്രട്ടറി വാഴയിൽമഠം എസ്.വിഷ്ണു നമ്പൂതിരിയുമായി ബന്ധപ്പെടണം. ഫോൺ: 9447008599.