 
ചെങ്ങന്നൂർ: സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ആറൻമുള ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം വല്ലന എസ്.എൻ.ഡി.പി യു.പി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി.ടോജി നിർവഹിച്ചു. എസ്.എം.സി പ്രസിഡന്റ് രശ്മി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സുലേഖ ആർ ആമുഖ പ്രഭാഷണം നടത്തി. അക്ഷരദീപം തെളിയിച്ചും മധുരം നൽകിയുമാണ് കുട്ടികളെ സ്വീകരിച്ചത്. ടിവി ചാനൽ പ്രോഗ്രാമുകളിലെ സ്ഥിരം സാന്നിദ്ധ്യങ്ങളായ വിനീഷ് കാരയ്ക്കാടും ഷിബു ആറൻമുളയും പാട്ടിലൂടെയും കളികളിലൂടെയും കുട്ടികളുടെ മനം കവർന്നു. അക്കാദമിക് മാസ്റ്റർ പ്ലാൻ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ദീപാ എസ് നായർ പ്രകാശനം ചെയ്തു. പാഠപുസ്തക വിതരണം 16-ാം വാർഡ് മെമ്പർ ബിജു വർണശാല നിർവഹിച്ചു. യൂണിഫോം വിതരണ ഉദ്ഘാടനം 17-ാം വാർഡ് മെമ്പർ ശ്രീനി ചാണ്ടിശേരി നിർവഹിച്ചു. രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് സ്‌പോൺസർ ചെയ്ത പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം13-ാം വാർഡ് മെമ്പർ ശരൺ പി ശശിധരൻ നിർവഹിച്ചു. നീതു ഹോളോബ്രിക്‌സ് ഉടമ സ്‌പോൺസർ ചെയ്ത പഠനോപകരണങ്ങൾ ഉടമ ഉദയകുമാർ കൈമാറി. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഉഷാ രാജേന്ദ്രൻ, രാജീവ്ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് സതീഷ് കെ ബാബു, വിദ്യാർത്ഥി പ്രതിനിധികളായ കുമാരി ആവണി, മാസ്റ്റർ സിദ്ധാർത്ഥ് എന്നിവർ സംസാരിച്ചു.