 
മല്ലപ്പള്ളി: മുരണി യു.പി സ്കൂളിൽ നടന്ന പഞ്ചായത്തുതല പ്രവേശനോത്സവം മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പ്രകാശ് കുമാർവടക്കേമുറി അദ്ധ്യക്ഷതവഹിച്ചു. താലൂക്ക് ഹോസ്പിറ്റൽ പീഡിയാട്രിഷൻ ഡോ.മനോജ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.ഗീതു .ജി . നായർ ,ബിന്ദു മേരി തോമസ്,സുരേഷ് ബാബു, പി.പി ഉണ്ണികൃഷ്ണൻ ,സുരേഷ് കുമാർ ,ശാന്തി ശാമുവേൽ ,ഗീതാകുമാരി ജി,അഭിലാഷ് ചന്ദ്രൻ ,ദിവ്യ സ്വാമി എന്നിവർ പ്രസംഗിച്ചു.