drug
തിരുവല്ല ജോയ്ആലുക്കാസും പുഷ്പഗിരിയും ട്രാഫിക് പൊലീസും സംയുക്തമായി സംഘടിപ്പിച്ച ലോക ലഹരിവിരുദ്ധ ദിനാചരണം ഡിവൈ.എസ്.പി ടി.രാജപ്പൻ റാവുത്തർ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവല്ല: പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആൻഡ് റീസേർച്ച് സെന്ററും ട്രാഫിക് പൊലീസും തിരുവല്ല ജോയ്ആലുക്കാസ് ഫൗണ്ടേഷനും സംയുക്തമായി ലോക ലഹരിവിരുദ്ധ ദിനാചരണം നടത്തി. ഡിവൈ.എസ്.പി ടി.രാജപ്പൻ റാവുത്തർ ഉദ്‌ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർ മാത്യൂസ് ചാലക്കുഴി അദ്ധ്യക്ഷത വഹിച്ചു. ഡോ.ജാതവേദസ് മോഹൻലാൽ ക്ലാസെടുത്തു. സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹരിലാൽ പി. ബി, കമ്മ്യുണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ.ഫെലിക്സ് ജോൺ, ജോയ്ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി. റാഫേൽ, ഫ്രാങ്ക്‌ളിൻ പി.എഫ്, എന്നിവർ പ്രസംഗിച്ചു.