തിരുവല്ല: നെടുമ്പ്രം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ശ്രീദേവി സതീഷ് കുമാറിന്റെ സ്മരണയ്ക്കായി മണിപ്പുഴ സംസ്‌കൃതി ഗ്രാമസേവാസമിതി ഏർപ്പെടുത്തിയ ഒന്നാമത് സംസ്‌കൃതി ശ്രീദേവി സേവന പുരസ്‌കാരം ജോയ് ആലുക്കാസ് തിരുവല്ല മാൾ മാനേജർ ഷെൽട്ടൻ. വി.റാഫേലിന് നൽകും.മെഡിക്കൽ ക്യാമ്പുകൾ, ഡയാലിസിസ് കിറ്റ് വിതരണം, വൃക്ഷത്തൈ വിതരണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് പരിഗണിച്ചാണ് അവാർഡ്. നാളെ വൈകിട്ട് ആറിന് മണിപ്പുഴ ഗായത്രി ഓഡിറ്റോറിയത്തിൽ നടക്കുന്ന ശ്രീദേവി സതീഷ്‌കുമാർ അനുസ്മരണത്തിൽ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ പുരസ്‌കാരം സമ്മാനിക്കും. വി.കൃഷ്ണമൂർത്തി അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ കുട്ടികൾക്ക് പഠനോപകരണ വിതരണവും നടക്കും.