പന്തളം: പന്തളം നഗരസഭ പത്തൊമ്പതാം വാർഡ് സമ്പൂർണ പാലിയേറ്റീവ് വാർഡായി പ്രഖ്യാപിച്ചു. ഇ. കെ. നായനാർ ചാരിറ്റബിൾ ഫൗണ്ടേഷൻ കുരമ്പാല സാന്ത്വനം സോണൽ കമ്മിറ്റി പ്രസിഡന്റ് എം. കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ്​ കെ.ഗിരീഷ് കിടപ്പുരോഗികളുടെ ലിസ്റ്റ് സോണൽ സെക്രട്ടറി കെ. ഹരിക്ക് കൈമാറി. കുരമ്പാല സോണൽ ട്രഷറർ ആർ. മധുസൂദന കുറുപ്പ്, വാർഡ് സെക്രട്ടറി ശ്രീദേവി, ആശ പ്രവർത്തക ജ്യോതിലക്ഷ്മി, ആർ. കൃഷ്ണനുണ്ണിത്താൻ, അന്നമ്മ, വിമൽ പ്രസാദ്, വിനീത്, സത്യ കുമാർ, രോഹിത്, സുജിത്, സരേഷ് അമ്പാടി, തുളസി എന്നിവർ പ്രസംഗിച്ചു..