ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപജില്ലാതല പ്രവേശനോത്സവം ചെറിയനാട് ജെ.ബി.എസിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി. വർഗീസ് ഉദ്ഘാടനം ചെയ്തു. ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശ് അദ്ധ്യക്ഷത വഹിച്ചു. ബി.പി.സി. ജി. കൃഷ്ണകുമാർ, ശാലിനി രാജൻ, ഷൈനി ഷാനവാസ്, കെ. സുരേന്ദ്രൻപിള്ള, വി.കെ. വാസുദേവൻ, ജി. വിവേക്, പി. ഉണ്ണികൃഷ്ണൻ നായർ, ഉണ്ണി ഇടശ്ശേരിൽ, കെ. രമേശൻ, അന്നമ്മ വർഗീസ് എന്നിവർപ്രസംഗിച്ചു.
അങ്ങാടിക്കൽ എസ്.സി.ആർ.വി. സ്‌കൂളിലെ പ്രവേശനോത്സവം സ്‌കൂൾ മാനേജർ കെ. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എൽ.പി. രേഖ അദ്ധ്യക്ഷയായി. ഓമന വർഗീസ്, വി.സുരേഷ്, എം.കെ. മനോജ്, ശുഭാചന്ദ്രൻ, സജീവ്, പി. സുജല പ്രിയേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രവേശനോത്സവം പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ് ആശാ വി. നായർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.എസ്. രാജീവ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ രാജൻ മൂലവീട്ടിൽ, വത്സല മോഹൻ, സ്മിത എസ്. കുറുപ്പ്, രശ്മി ഗോപാലകൃഷ്ണൻ, പി.എസ്. മോഹൻകുമാർ, അഡ്വ. സി. ജയചന്ദ്രൻ, ആർ. അനിൽകുമാർ, ആർ. രാജേഷ്, ബി. രമാദേവി എന്നിവർ പ്രസംഗിച്ചു.
ചെറുവല്ലൂർ ജെ.ബി. സ്‌കൂളിലെ പ്രവേശനോത്സവം വെണ്മണി എസ്.ഐ. അജിത്ത് ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സിബീഷ് ചെറുവല്ലൂർ, ഉണ്ണികൃഷ്ണപിള്ള, ബേബി അനിത, മിനി എന്നിവർ പ്രസംഗിച്ചു.
കൊഴുവല്ലൂർ എസ്.എൻ.ഡി.പി എൽ.പി സ്‌കൂളിലെ പ്രവേശനോത്സവം മുളക്കുഴ ഗ്രാമപഞ്ചായത്ത് പത്താംവാർഡ് മെമ്പർ പ്രമോദ് കാരക്കാട് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുധാ ദേവി.ജി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ കെ.ആർ മോഹനൻ മുഖ്യ പ്രഭാഷണം നടത്തി. കാരയ്ക്കാട് അഗ്നി സൊലുഷനിലെ ഗിരീഷ് പഠനോപകരണ വിതരണം നടത്തി. പൂർവ വിദ്യാർത്ഥി ശ്രീകാന്ത് പുസ്തകത്തൊട്ടിൽ സമർപ്പണം നടത്തി. ഹെഡ്മിസ്ട്രസ്എസ്.ആർ ശ്രീഭ, എസ്.എൻ.ഡി.പി യോഗം 150 കൊഴുവല്ലൂർ ശാഖാ കൺവീനർ കെ. രവീന്ദ്രൻ, ഇ.കെ നരേന്ദ്രനാഥ്, വി. സരസ്വതി, അജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
മുളക്കുഴ ഗ്രാമപഞ്ചായത്തുതല പ്രവേശനോത്സവം കാരയ്ക്കാട് നോർത്ത് കെ.വി.എൽ.പി സ്‌കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പദ്മാകരൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ബിന്ദു എം.ബി അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം ലിജി മോൾ ടി, ഗ്രാമപഞ്ചായത്ത് അംഗം മഞ്ജു പി.ജെ, ആധീപ്, ഉല്ലാസ്, സാജു എം.ഡി, രശ്മി ആർ, ഗോമതി ആശാട്ടി എന്നിവർ പ്രസംഗിച്ചു.