കലഞ്ഞൂർ: എസ്.എൻ.ഡി.പി യോഗം 314-ാം നമ്പർ കലഞ്ഞൂർ ശാഖയിലെ വാർഷിക പൊതുയോഗം 5 ന് ഉച്ചക്ക് 2 ന് ശാഖാ മന്ദിരത്തിനു സമീപമുള്ള ഓലിക്കൽ അപ്പുക്കുട്ടന്റെ വസതിയിൽ നടക്കും. ശാഖ പ്രസിഡന്റ് കമലാസനൻ അദ്ധ്യക്ഷത വഹിക്കും. അടൂർ യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ ഉദ്ഘാടനം ചെയ്യും. യോഗം കൗൺസിലർ എബിൻ അമ്പാടി സംഘടനാ സന്ദേശം നൽകും. യൂണിയൻ ചെയർമാൻ അഡ്വ എം. മനോജ്​ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ കമ്മിറ്റി അംഗം ഷിബു കിഴക്കേടം, കുടുംബയോഗം കൺവീനർ ഗൗതമി ടീച്ചർ എന്നിവർപ്രസംഗിക്കും.