തിരുവല്ല: അപ്പുക്കുട്ടൻ ആദിശരുടെ 15-ാം മത് അനുസ്മരണ സമ്മേളനം സി.പി.ഐ ജില്ലാ കമ്മിറ്റിഅംഗം സി.ടി.തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി.ശശികുമാർ അദ്ധ്യക്ഷനായി. മഹിളാസംഘം ജില്ലാ പ്രസിഡന്റ് വിജയമ്മ ഭാസ്കരൻ, എ.ഐ.ടി.യു.സി. സംസ്ഥാന എക്സി.അംഗം തങ്കമണി വാസുദേവൻ, പി.ടി.ലാലൻ, കെ.കെ.ഗോപി, പി.വി.ശിവൻപിള്ള എന്നിവർ സംസാരിച്ചു.