മല്ലപ്പള്ളി : വിദേശമദ്യം കൈവശംവച്ച് വിൽപ്പന നടത്തിയ ആളെ മല്ലപ്പള്ളി എക്സൈസ് സംഘം അറസ്റ്റു ചെയ്തു. കുന്നന്താനം പൊയ്കയിൽ അനിൽകുമാർ(52) ആണ് അറസ്റ്റിലായത്. 4 ലിറ്റർ വിദേശമദ്യവും, 700 രൂപയും ഇയാളിൽ നിന്നും പിടിച്ചെടുത്തു.

സി.ഇ.ഒ പദ്മകുമാർ, ഷാദിലി ബഷീർ എന്നിവർ നടത്തിയ അന്വേഷത്തിലാണ് അനിൽകുമാർ പിടിയിലായത്.