തിരുവല്ല: ഡയറ്റ് യു പി സ്‌കൂളിലെ പ്രവേശനോത്‌സവത്തിൽ കുരുന്നുകൾ അക്ഷര ദീപം തെളിച്ചു. മുനിസിപ്പൽ കൗൺസിലർ ഷീല വർഗീസ് പ്രവേശനോത്‌സവം ഉദ്ഘാടനം ചെയ്തു. ഡയറ്റ് ഫാക്കൽറ്റിയംഗം ഡോ. ഷീജ കെ. മുഖ്യസന്ദേശം നൽകി. ഡയറ്റ് പ്രിൻസിപ്പൽ പി പി വേണുഗോപാൽ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ. എസ്് ബീനറാണി, അദ്ധ്യാപകരായ രജിത എസ്. എൽസമ്മ തോമസ് എന്നിവർ പ്രസംഗിച്ചു.പ്രത്യേകം തയ്യാറാക്കിയ തൊപ്പികൾ അണിയിച്ച് ഒന്നാം ക്‌ളാസിലെ കുട്ടികളെ വരവേറ്റു. അക്ഷരങ്ങൾ കൊണ്ട് വൃക്ഷം നിർമ്മിക്കുകയും ചെയ്തു. ഡയറ്റിലെ അദ്ധ്യാപകവിദ്യാർത്ഥികൾ പ്രവേശനോത്‌സവത്തെ സമ്പന്നമാക്കി. ഡോ. ഷീജ കെ. ഷീല വർഗീസ്, പി ടി എ പ്രസിഡന്റ് ആശ സജീവ് എന്നിവർ പഠനോപകരണങ്ങൾ വിതരണം ചെയ്തു.